അർജുൻന്റെ മൃതദേഹം പുറത്തെടുത്തു; കണ്ടെടുത്തത് 72 ദിവസത്തിന് ശേഷം

അർജുൻന്റെ മൃതദേഹം പുറത്തെടുത്തു; കണ്ടെടുത്തത് 72 ദിവസത്തിന് ശേഷം
Sep 25, 2024 04:25 PM | By mahesh piravom

ഷിരൂർ..... അർജ്ജുൻന്റെ ലോറിയുടെ കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ക്യാബിനിൽ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്.

ബോട്ടിലേക്ക് മാറ്റിയ ഈ ഭാഗം ഇനി വിദഗ്ദ്ധ പരിശോധനക്ക് അയക്കും. എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ലോറി ഉയർത്തിയ ക്രെയിന് ഈ ഭാഗം അതേപടി നിലനിർത്താൻ സാധിച്ചിരുന്നു. സുരക്ഷിതമായി ഇതിൽ നിന്ന് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുക്കാനുള്ള ശ്രമമാണ് വിജയം കണ്ടത്. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയിൽ കിടന്നതിനാൽ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ്. സിപി 2വിൽ നിന്നാണ് ലോറി കണ്ടെടുത്തത്. ജലോപരിതലത്തിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി ഉണ്ടായിരുന്നത്.

Arjun's body was exhumed; Recovered after 72 days

Next TV

Related Stories
#edavelababu | ലൈംഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ

Sep 25, 2024 01:29 PM

#edavelababu | ലൈംഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ

‘അമ്മ’യിൽ അംഗത്വം നൽകാനായി ഫ്ലാറ്റിലേക്ക്‌ വിളിച്ചെന്നും, മെമ്പർഷിപ്പ്‌ ഫോറം പൂരിപ്പിക്കുന്നതിനിടയിൽ കഴുത്തിൽ ചുംബിച്ചു എന്നുമാണ്‌ നടിയുടെ...

Read More >>
#attack | ബസ് ജീവനക്കാർക്ക് നേരെ ആക്രമണം; ചെളി തെറിപ്പിച്ചെന്ന് പറഞ്ഞ് ബസ് ഡ്രൈവറുടെ തലയിൽ പെട്രോളൊഴിച്ച് ബൈക്ക് യാത്രികൻ, അറസ്റ്റ്

Sep 25, 2024 01:17 PM

#attack | ബസ് ജീവനക്കാർക്ക് നേരെ ആക്രമണം; ചെളി തെറിപ്പിച്ചെന്ന് പറഞ്ഞ് ബസ് ഡ്രൈവറുടെ തലയിൽ പെട്രോളൊഴിച്ച് ബൈക്ക് യാത്രികൻ, അറസ്റ്റ്

ആക്രമണത്തിന് ശേഷം സ്വകാര്യ ബസ് ഡ്രൈവർ മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികൻ പൊലിസ്...

Read More >>
#stealing | ദോഷം മാറാൻ പൂജ ചെയ്തില്ലെങ്കിൽ മരണം ഉറപ്പ്; ഒടുവിൽ ലക്ഷങ്ങളുമായി മുങ്ങി യുവതിയും സംഘവും

Sep 25, 2024 10:47 AM

#stealing | ദോഷം മാറാൻ പൂജ ചെയ്തില്ലെങ്കിൽ മരണം ഉറപ്പ്; ഒടുവിൽ ലക്ഷങ്ങളുമായി മുങ്ങി യുവതിയും സംഘവും

യുവതിക്ക് ദേവിയുടെ അനുഗ്രഹം കിട്ടിയെന്ന പേരിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി ഉറഞ്ഞു തുള്ളുകയും നെറ്റിയിൽ നിന്നും കണ്ണിൽ നിന്നും ചുവന്ന ദ്രാവകം...

Read More >>
#murder | യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ കയറ്റി വിട്ട സംഭവം; അഞ്ച് പേർ പിടിയിൽ

Sep 25, 2024 10:43 AM

#murder | യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ കയറ്റി വിട്ട സംഭവം; അഞ്ച് പേർ പിടിയിൽ

ഇറിഡിയം വീട്ടിൽ വെച്ചാൽ അഭിവൃദ്ധി ഉണ്ടാകുമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. എന്നാൽ, തട്ടിപ്പ് മനസിലാക്കിയ സാദിഖും സംഘവും അരുണിനെയും...

Read More >>
#Case | രോഗിയെ ആര് കൊണ്ടു പോകുമെന്ന് തർക്കം; ആംബുലൻസ് ജീവനക്കാരുടെ കൈയാങ്കളിയിൽ കേസെടുത്തു

Sep 25, 2024 10:36 AM

#Case | രോഗിയെ ആര് കൊണ്ടു പോകുമെന്ന് തർക്കം; ആംബുലൻസ് ജീവനക്കാരുടെ കൈയാങ്കളിയിൽ കേസെടുത്തു

കഴിഞ്ഞദിവസം പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കേസെടുത്തത്. അക്രമങ്ങളിൽ കാരുണ്യ ആംബുലൻസ് ഉടമയുടെ സുഹൃത്ത് അജിത്ത് ലൈഫ് ഫൈറ്റർ അംബേഴ്സിന്റെ...

Read More >>
#Basilica | വല്ലാർപാടം ബസിലിക്ക തിരുനാള്‍ സമാപിച്ചു

Sep 25, 2024 10:10 AM

#Basilica | വല്ലാർപാടം ബസിലിക്ക തിരുനാള്‍ സമാപിച്ചു

വിവിധ ഭാഷകളിൽ ദിവ്യബലികളുണ്ടായി. സെപ്‌തംബർ 29 മുതൽ ഒക്ടോബർ ഒന്നുവരെയുള്ള മഹാജൂബിലി തിരുനാളും ഈ വർഷം പ്രത്യേകമായി എട്ടാമിടത്തോടൊപ്പം...

Read More >>
Top Stories